SEARCH


Kannur Kadannappally Kanancheri Bhagavathy Kshethram (കടന്നപള്ളി ശ്രീ കാനഞ്ചേരി ഭഗവതി ക്ഷേത്രം)

Course Image
കാവ് വിവരണം/ABOUT KAVU


Medam 11,12,13 Every Year (April 24,25,26), 2017 confirmed
കാലപ്പഴക്കം കൊണ്ടു ശ്രദേയമായ കടന്നപ്പള്ളിയിലെ ഒരു ക്ഷേത്രമാണു കടന്നപ്പള്ളി ശ്രീ കാനഞ്ചേരി ഭഗവതി ക്ഷേത്രം . കടന്നപ്പള്ളിയിലെ ആശാരി സാമുദായക്കരാണ് ക്ഷേത്രം നടത്തിപ്പുകാര്. കടന്നപ്പള്ളിയിലെ വെള്ളാലത്ത് ശിവ ക്ഷേത്രത്തിന്ടെ തച്ചു ശാസ്ത്രവേലകൾ ചെയ്തത് തളിപ്പറബിനടുത്തുള്ള നടുവിൽ നിന്നും പ്രത്യേകം വരുത്തിയ വിശ്വകർമ്മാക്കളായിരുന്നു. ക്ഷേത്ര നിർമ്മാണത്തിനു മേൽനോട്ടം വഹിച്ചത് പുതിയടത്ത് പോത്തേര തറവാടുകാരാണ്.ക്ഷേത്ര നിര്മ്മാണത്തിനു ശേഷം തിരിച്ചു പോകേണ്ടെന്നും താമസിക്കാൻ ഒരു ഇടം ഏർപ്പാടാക്കാമെന്നും കാരണവർ അറിയിച്ചു . അതു പ്രകാരം അവർക്കു താമസിക്കാൻ ഇടം നൽകി. അവിടെ താമസിച്ചിരുന്ന ഒരു കാരണവർ എരമം മണ്ണമ്മൽ കാനഞ്ചേരി ഭഗവതി കാവിൽ തെയ്യം കാണാൻ പോയ്‌. തിരിച്ചു വരുമ്പോൾ അദ്ദേഹത്തിന്റെ കൂടെ ദേവി ദേവന്മാരും എഴുന്നള്ളി. നിമിത്തങ്ങൾ പലതും ഉണ്ടായപ്പോൾ ദൈവഹിതം അറിയാൻ അദ്ദേഹവും കുടുംബവും തീരുമാനിച്ചു . മണ്ണമ്മൽ അറയിൽ നിന്നും ദേവി ദേവന്മാര് എഴുന്നള്ളിയിട്ടുണ്ടെന്നും വിധിപ്രകാരം ക്ഷേത്രം പണിത് ആരാധിക്കണമെന്നും ദൈവജ്ഞർ മുഖേന അറിയിപ്പുണ്ടായി. പുതിയടത്ത് പോത്തേരയുടെ നേതൃത്വത്തിൽ ക്ഷേത്രം നിർമ്മിച്ച് ബ്രമ്മ ശ്രീ നടുവലത്ത് ഇല്ലത്ത് തന്ത്രിയുടെ കാർമ്മികത്വത്തിൽ ദേവ പ്രധിഷ്ട നടത്തി.
ഇപ്പോൾ ക്ഷേത്രം നടത്തിപ്പുകാരായ വിശ്വാകർമ്മാക്കന്മാർ കുഞ്ഞിമംഗലം പാണച്ചിറമ്മ വംശക്കാരുടെ സന്തതി പരമ്പരയിൽപ്പെട്ടവരാണ്. ക്ഷേത്ര സ്ഥാപകരായ വിശ്വകര്മ്മാക്കളുടെ പിൻതലമുറയിൽ ആണ്‍സന്തതികൾ ഇല്ലാത്തതിനാൽ ക്ഷേത്രം നടത്തിപ്പ് അസാനിധ്യമായി . ആ സാഹചര്യത്തിലാണ്‌ ഇന്നത്തെ ക്ഷേത്രം നടത്തിപ്പുകാരുടെ പൂർവികരിലേക്ക് ക്ഷേത്ര കാര്യങ്ങളുടെ ഉത്തരവാധിത്വം ഏല്പ്പികപ്പെട്ടത് .
Website : Kadannapally Kanacheri Bhagavathy Kavu





OTher Links

ഈ പേജുമായ് ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഞങ്ങൾക്ക് അയച്ചുതരുവാൻ താല്പര്യമുണ്ടെങ്കിൽ അറിയിക്കുക

9526805283 / 9495074848